വര്‍ഗീയവാദവും തീവ്രവാദവും നമ്മുടെ നാടിനെ കീറി മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്നത് അനിവാര്യാമാകുന്നു. ഭീകരവാദവും കപട ധാരണകളും
പിറന്ന മണ്ണിനെ ഇല്ലാതാക്കുന്നു. മാറാടും ഗുജറാത്തും പ്രതീകമാകുന്ന ഭീതിതമായ വര്‍ത്തമാനത്തില്‍
മതങ്ങള്‍ നല്കുന്ന സന്ദേശങ്ങള്‍ ശരിയായി പഠിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണം.. എല്ലാ മതങ്ങളും അതിന്റേതായ സന്ദേശങ്ങള്‍ നിര്‍വഹിക്കുന്നു.