Friday, March 19, 2010

അങ്ങനെ അവരെയും സംവരണ വിഭാഗമാക്കി..


 അങ്ങനെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു! എന്തൊരു സംഭവം. കഴിഞ്ഞ അമ്പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സിനു എന്തൊരാവേശം. സോണിയാഗാന്ധിയുടെ ഒരു നട്ടെല്ല്. ഹോ! സമ്മതിക്കണം. ഇപ്പൊ ഇത് അവതരിപ്പിച്ചില്ലെങ്കില്‍ പിന്നെ എപ്പോ നടക്കാന്‍. സോണിയ ഗാന്ധി, പ്രതിഭ പാട്ടീല്‍, മീരാ കുമാര്‍,  മമത,പിന്തുണയ്കാന്‍
മായാവതിയും ബ്രിന്ദകാരാട്ടും. 
പക്ഷെ ഒന്ന്സൂക്ഷിച്ചു നോക്കിയാല്‍ എന്തൊരുനാണക്കേട്‌. ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ത്രീയെ സ്വയം പര്യാപ്തമാക്കാന്‍ സംവരണംവേണ്ടിവന്നു! നിയമ നിര്‍മ്മാണ സഭകളില്‍ സംവരണംമൂലം എത്തുന്ന സ്ത്രീകളില്‍ എത്രപേര്‍ക് ജനങ്ങളുടെ
 ആവശ്യം നിറവേറ്റാന്‍ പറ്റും. പക്ഷെഇങ്ങനെ മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളു. ഇവിടെ നമ്മുടെ ഭരണാധികാരികള്‍ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍
 എന്തുചെയ്തു എന്നചോദ്യമാണിവിടെ പ്രസക്തമാകുന്നത്. ഉത്തരേന്ത്യയില്‍ ഇതുമൂലം തകരുന്നത് 
ചില കുത്തകകളുടെ താല്പര്യമാണ്. അതുകൊണ്ട് അവര്‍ രാജ്യസഭയില്‍മസില്‍ പവറുമായി മുന്നോട്ട് പോകാന്‍ തന്നെ ലാലുവും ടീമും കിണഞ്ഞു പരിശ്രമിച്ചു. സ്ത്രീകളെ,നിങ്ങള്‍ മുന്നോട്ടു വരൂ. 
പക്ഷെ രാഷ്ട്രീയ പാര്‍ടികളിലെ സ്ഥാനങ്ങള്‍ക് വേണ്ടിയുള്ള നിങ്ങള്കെതിരായ പീഡനം എന്ന്
അവസാനിക്കും.... കണ്ടറിയാം...   

.

Monday, February 1, 2010

തെലുങ്കാന: തീരുമാനം വരെ ഇനി സമരമില്ല

തെലുങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്ന കാര്യത്തില്‍ രാജ്യം ഉറ്റു നോക്കുകയാണ്. പരിഹരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഊരാക്കുടുക്ക്‌. ആര്‍ക്ക് അനുകൂലമായ തീരുമാനമെടുതാലും ആന്ധ്ര തിളച്ചുമറിയും. ചന്ദ്രശേഖരരാവു നിരാഹാരം കിടന്നപ്പോള്‍ വിചാരിച്ചു തെലുങ്കാന വന്നെന്ന്‌. പക്ഷേ പറ്റിച്ചേ പറ്റിച്ചേ എന്ന് രഹസ്യമായി പറയേണ്ടിവന്നു. ഇനിയാണ് ക്ലൈമാക്സ് നടക്കാന്‍ പോകുന്നത്. തെലുങ്കാന രൂപീകരിച്ചാലും ഇല്ലെങ്കിലും ശക്തമായ സമരം ഉറപ്പു. കാരണം  ഇരുതല മൂര്‍ച്ചയുള്ള  വാളാണ് തെലുങ്കാനവിഷയം. ആരെ സമാധാനിപ്പിക്കും. ഇരുവിഭാഗങ്ങളും സമരത്തിന്‌ തയ്യാറെടുക്കുകയാണ്. വിദ്യാര്തികളും യുവാക്കളും എന്നെ തയ്യാര്‍. തെലുങ്കാന രൂപീകരിക്കാന്‍ കേന്ദ്ര സര്‍കാരിന് ധൈര്യമുണ്ടാകുമോ? കാത്തിരുന്നു കാണേണ്ട വിഷയം തന്നെയാണ്. ഇനി ഒരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് ചന്ദ്രശേഖരരാവു. അന്ന് അയാള്‍ നിരാഹാരം കിടന്നപ്പോള്‍ എന്തിനു ധൃതി പിടിച് ഉറപ്പുനല്‍കി. എല്ലാം സംശയം നിറയുന്ന ചോദ്യങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൗശലം എത്രത്തോളം പ്രായോഗികമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും ഒന്നുറപ്പ്, ആന്ധ്രാ രാഷ്ട്രീയം തിളച് മറിയും.          
ടി.വി.പ്രസാദ്

Tuesday, January 12, 2010

സക്കറിയയെ അപമാനിച്ചത് സംഘടനാ തീരുമാനമാണോ?


   പയ്യന്നൂരില്‍ വെച്ച് സക്കറിയക്ക് എല്ക്കേണ്ടിവന്ന മാനനഷ്ടം സമൂഹത്തിനു അന്ഗീകരിക്കാനാവില്ല. കാരണം ഒരു ജനാധിപത്യ സമൂഹത്തിലെ അഭിപ്രായം പറയാനുള്ള അവകാശത്തെ നിഷേധിക്കലാണ് അത്. ഒരു പ്രസ്ഥാനത്തിന് ആലോചിച്ച അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് ഒരു പ്രസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതും ശരിയല്ല. എന്ത് ചെയ്താലും പ്രസ്ഥാനം ഏറ്റെടുത്തുകൊള്ളും എന്ന് അഹങ്കരിക്കുന്നവുരുടെ ധിക്കാരമാണ് ഇത്തരം സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളാണ് നാടിനെ നശിപ്പിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന് ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുന്നവരെ കുറ്റം പറയരുത് കാരണം മാര്‍ദ്ടിച്ചവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇത്തരം ആളുകളാണ് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളെ പ്രസ്ഥാനം തള്ളിപ്പറയുകയാണ് വേണ്ടത്. കാരണം പ്രസ്ഥാനം നിലനില്കണം. ഒരുകൂട്ടം മതതീവ്രവാദികള്‍ അവരുടെ മതത്തിനെ മോശമാക്കുന്നു. സമാന അനുഭവം ഇവിടെ രാഷ്ട്രീയത്തില്‍ നടക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. ഇത് നശിപ്പിക്കുന്നത് ഒരു നാടിനെയാണ്. ഇത്തരം ആളുകള്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുത്തില്ലെങ്കില്‍ വര്‍ധിക്കുന്നത് ഈ പ്രവണത ആയിരിക്കും. കാരണം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണ എന്ത് തോന്നിയവാസതിനും കിട്ടും എന്ന ചിന്ത ആളുകളെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കും.
 ഈ ആക്രമണം സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്. പ്രതികരണം സ്വാഭാവികമാണ്. പക്ഷേ അതിനെ നേരിടെന്ട രീതി ഇതാണോ?

Monday, January 11, 2010

സിനിമാ നിരൂപണം- ബ്രോക്കാന്‍ എമ്ബ്രസിസ്


കാണാന്‍ നല്ല വിശേങ്ങള്‍ ഉള്ള സിനിമയാണ് ഇത്. ലൈംഗികത മാത്രം പല ഘട്ടങ്ങളിലും സിനിമയ്ക്ക് പ്രമേയമാകുന്നു. സിനിമ എന്ന നിലയില്‍ നല്ല ഒരു തീമിന്റെ അഭാവം അതിനെ ബാധിക്കുന്നുണ്ട്. അതിനാല്‍ സിനിമയെ മനസ്സില്‍ തങ്ങിനിര്തുന്നത് അതിലെ ലൈംഗികത മാത്രമാണ്. വിദേശ രാജ്യങ്ങളിലെ സിനിമകളില്‍ ലൈംഗികത പ്രധാന പ്രമെയങ്ങലാനെങ്കില്‍കൂടിയും അതിനു വ്യത്യസ്തമായ ഒരു ശൈലി ഉണ്ടാകാറുണ്ട്. പക്ഷെ ഈ സിനിമ വിരസമായിട്ടാണ് എനിക്ക് തോന്നിയത്.

സിനിമ നിരൂപണം- ടാങ്കോ സിങ്ങര്‍


ടാങ്കോ സിങ്ങര്‍ വെറും സംഗീത സിനിമയാണ്. സംഗീത പ്രേമികളായ സിനിമാ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന സിനിമയാകാം ഇത്. തുടര്‍ച്ചയായ സംഗീത പരിപാടികള്‍ സിനിമയെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു തീം ഇല്ലാതിരുന്ന ഒരു സിനിമയാണ് ഇത്. വെറും സംഗീതം മാത്രം ഉള്ള ഈ സിനിമയെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിന്ഹില്ല.

Wednesday, January 6, 2010

സിനിമ നിരൂപണം- രാമാനം


രാമാനം കേട്ട് മടുത്ത കഥയായിരുന്നു. സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തത പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിന്ഹിട്ടില്ല. ആദ്യം പ്രദേശവാസികളായ മുഴുവന്‍ ആളുകയുമായും നല്ല ബന്ധം പുലര്‍ത്തിയ മുസ്ലീമിന് ബാബരിമസ്ജിടിന്റെ തകര്ച്ചയ്കുശേഷം അതിനു കഴിയാതെ വരുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ അവതരിപ്പിക്കുകയാണ് രാമാനം. മടുപ്പ് ഉളവാകുന്ന ആവര്‍ത്തന വിരസത സിനിമയെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാക്കുന്നു.

സിനിമ നിരൂപണം- മദ്ധ്യവേനല്‍- മധുകൈതപ്രം


മലബാറിലെ സത്യസന്ധനായ ഒരു കമ്മ്യുനിസ്ടുകാരനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് മധ്യവേനല്‍ എന്ന സിനിമയിലൂടെ മധു കൈതപ്രം അവതരിപ്പിക്കുന്നത്. ബീഡി തൊഴിലാളിയായ കുമാരന്റെയും ഖാദി തൊഴിലാളിയായ സരോജിനിയുടെയും ചെറുത്തുനില്‍പ്പിന്റെ കഥയാണ്‌ മധ്യവേനാല്‍. കാലം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് കുമാരന്റെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും മാറിക്കൊണ്ടിരിക്കുകയാണെന്ന് കുമാരന്‍ തന്നെ പല ഘട്ടങ്ങളിലും സമ്മതിക്കുന്നു. മകള്‍ക്ക് എന്ജിനീയരിങ്ങിനു പ്രവേശനം ലഭിക്കുന്നു. അവളുടെ സുഹൃത്ത് മുഖേന കുത്തക ബാങ്ക് മാനേജരെ അവള്‍ പരിചയപ്പെടുകയും ആ ബന്ധം പ്രേമമായി പരിണമിക്കുകയും ചെയ്യുന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി കുമാരനെ പാര്ടിയില്‍നിന്നും പുറത്താക്കുന്നു. കുമാരന്‍ മരിക്കുന്ന സമയത്ത് കുടുംബ ചുമതല സരോജിനിയുടെ ചുമലിലാകുന്നു. ഖാദി കേന്ദ്രത്തിലെ കല്ലഖാടിക്കെതിരെ സരോജിനിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നു. മകളുടെ ബന്ധം അതിരുവിടുന്ന സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നു

പുതിയ കാലഘട്ടത്തില്‍ സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരെ ആ പ്രസ്ഥാനം അന്ഗീകരിക്കുന്നില്ല,പിന്നെയല്ലേ സമൂഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രതികരണശേഷി കൂടിയവരെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിവരുന്നു. സ്വാഭാവികമായി അവന്റെ സാമ്പത്തീക ചുറ്റുപാട് അവനെ തളര്‍ത്തുന്നു. പക്ഷെ മദ്ധ്യവേനല്‍ ഇല്ലായ്മയിലും പോരാട്ടം നിര്‍ത്താന്‍ തയ്യാറാവാത്തവരുടെ കഥ പറയുന്നു. ഇന്നിന്റെ കാലഘട്ടത്തിലെ പ്രസക്തമായ ഒരു സിനിമ അവതരിപ്പിക്കാന്‍ മധ്യവേനലിലൂടെ മധുകൈതപ്രത്തിന് കഴിയുന്നു.