Wednesday, January 6, 2010

സിനിമ നിരൂപണം- മദ്ധ്യവേനല്‍- മധുകൈതപ്രം


മലബാറിലെ സത്യസന്ധനായ ഒരു കമ്മ്യുനിസ്ടുകാരനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് മധ്യവേനല്‍ എന്ന സിനിമയിലൂടെ മധു കൈതപ്രം അവതരിപ്പിക്കുന്നത്. ബീഡി തൊഴിലാളിയായ കുമാരന്റെയും ഖാദി തൊഴിലാളിയായ സരോജിനിയുടെയും ചെറുത്തുനില്‍പ്പിന്റെ കഥയാണ്‌ മധ്യവേനാല്‍. കാലം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് കുമാരന്റെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും മാറിക്കൊണ്ടിരിക്കുകയാണെന്ന് കുമാരന്‍ തന്നെ പല ഘട്ടങ്ങളിലും സമ്മതിക്കുന്നു. മകള്‍ക്ക് എന്ജിനീയരിങ്ങിനു പ്രവേശനം ലഭിക്കുന്നു. അവളുടെ സുഹൃത്ത് മുഖേന കുത്തക ബാങ്ക് മാനേജരെ അവള്‍ പരിചയപ്പെടുകയും ആ ബന്ധം പ്രേമമായി പരിണമിക്കുകയും ചെയ്യുന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി കുമാരനെ പാര്ടിയില്‍നിന്നും പുറത്താക്കുന്നു. കുമാരന്‍ മരിക്കുന്ന സമയത്ത് കുടുംബ ചുമതല സരോജിനിയുടെ ചുമലിലാകുന്നു. ഖാദി കേന്ദ്രത്തിലെ കല്ലഖാടിക്കെതിരെ സരോജിനിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നു. മകളുടെ ബന്ധം അതിരുവിടുന്ന സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നു

പുതിയ കാലഘട്ടത്തില്‍ സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരെ ആ പ്രസ്ഥാനം അന്ഗീകരിക്കുന്നില്ല,പിന്നെയല്ലേ സമൂഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രതികരണശേഷി കൂടിയവരെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിവരുന്നു. സ്വാഭാവികമായി അവന്റെ സാമ്പത്തീക ചുറ്റുപാട് അവനെ തളര്‍ത്തുന്നു. പക്ഷെ മദ്ധ്യവേനല്‍ ഇല്ലായ്മയിലും പോരാട്ടം നിര്‍ത്താന്‍ തയ്യാറാവാത്തവരുടെ കഥ പറയുന്നു. ഇന്നിന്റെ കാലഘട്ടത്തിലെ പ്രസക്തമായ ഒരു സിനിമ അവതരിപ്പിക്കാന്‍ മധ്യവേനലിലൂടെ മധുകൈതപ്രത്തിന് കഴിയുന്നു.

No comments:

Post a Comment