
ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ തള്ളിതാഴെയിട്ടു . കുറ്റിക്കാട്ടില്‍ കിടന്ന അവനെ അധോലോകസംഘം കാണുകയും കൂടെ കൂട്ടുകയും ചെയ്യുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുന്നത് അവന് കാണേണ്ടിവരുന്നു. അവനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ചെക്ക് പോസ്റ്റില്‍ വെച്ച വെടിവെച് കൊലപ്പെടുത്തുന്നതും അവന്‍ കാണുന്നു. ഒരു വലിയ കാടിന്റെ നടുവില്‍ ഭീകരവാദികളുടെ കൂടെ അവന്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.
കസാഖിസ്ഥാനിലെ പൊള്ളുന്ന യാധര്ത്യങ്ങളാണ് സിനിമയില്‍ ഉടനീളം. അച്ഛനില്ലാതെ വളരുന്ന ഒരു കുട്ടിയുടെ ദയനീയ അവസ്ഥ ഇവിടെ ആവിഷ്കരിക്കുന്നു. വേശ്യാവൃത്തിയും ബാലവേലയും കുട്ടികള്‍ മോഷണതിലേക്ക് കടന്നുവരുന്നതും അധോലോകസംഘതിന്റെ ചെയ്തികളും അധിനിവേശ സൈന്യത്തിന്റെ ധിക്കാരവും ഭീകരവാദികളുടെ ജീവിതവുമെല്ലാം കസഖിസ്തന്റെ പശ്തലത്ത്തില്‍ അവതരിപ്പിക്കുകയാണ് ഗോര്‍ജെ ഒവശ്വ്ലി തന്റെ അതര്‍ ബാങ്ക് എന്ന ചിത്രത്തിലൂടെ.