
മനുഷ്യ മനസ്സിന്റെ ചിന്തകള്‍ക്കപ്പുരത് ചിത്രീകരിച്ച രംഗങ്ങളായിരുന്നു കൂടുതലും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാര്‍, ജനലിലൂടെ അവരുടെ കുട്ടി വീണുമരിച്ചത് അറിയുന്നില്ല. കുട്ടിയുടെ മരണം ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ പുരുഷനെക്കാലേറെ അനുഭവിക്കുന്നത് ആ സ്ത്രീയാണ്. നിയന്ത്രണം വിട്ടു കരയുന്ന സ്ത്രീയെ സാന്ത്വനിപ്പിക്കാന്‍ പുരുഷന് കഴിയുന്നില്ല. സ്വന്തം ഭാര്യയെ ചികിത്സിക്കാനായി വനത്തിലെ എദേന്‍ എന്ന കാബിനിലെതുന്നു. തുടര്‍ന്ന് സ്ഥിതി നിയന്ത്രനാതീതമാകുന്നു. ഭീകരമായ നിലയിലേക്ക് ആ സ്ത്രീയുടെ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. മരണത്ത്തിനുതരവാടിത്തം പൂര്‍ണമായും അവരുടെ ശരീരങ്ങല്ക് മാത്രം നല്കുന്ന സ്ത്രീ ഭ്രാന്തമായി പ്രതികരിക്കുന്നു. ആദ്യം തന്റെ ഭര്‍ത്താവിന്റെ കാലില്‍ ദ്രില്ലിംഗ് യന്ത്രം ഉപയോഗിച്ചു തുളയ്ക്കുന്നു. അതിലേക്കു ഭാരം കൂടിയ ഒരു വസ്തു നെട്ടിന്റെന്റെയും ബോല്ട്ടിന്റെയും സഹായത്തോടെ ഉറപ്പിക്കുന്നു. പിന്നീടു ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്പാന്നര്‍ വലിച്ചെറിയുന്നു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തച്ചുടച്ച സ്ത്രീ പിന്നീട് കത്രിക ഉപയോഗിച്ച സ്വന്തം ജനനേന്ദ്രിയ ഭാഗങ്ങള്‍ മുരിച്ചുമാറ്റുന്നു. തങ്ങളുടെ കാമമാണ് മകന്റെ മരണത്തില്‍ കലാശിച്ചതെന്ന ചിന്ത അവളെ അസ്വസ്ഥയാക്കുന്നു. മകന്റെ മരണത്തിനു ഉത്തരവാദിയായി അവള്‍ കാണുന്ന ലൈംഗിക അവയവങ്ങളെ നശിപ്പിക്കുക എന്ന ചിന്ത സ്ത്രീയെ വേട്ടയാടുന്നു. ഭ്രാന്തമായ മനുഷ്യന്റെ ലൈംഗിക ആസക്തി വ്യത്യസ്തമായ നിലയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമയിലൂടെ. ഭീകരതയുടെ പരകൊടിയിലേക്ക് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നു അന്ടിക്രിസ്റ്റ് എന്ന സിനിമ. എത്രത്തോളം ഒരു സിനിമ ഇത്തരത്തില്‍ ഭീകരംമാക്കാമെന്ന് പറഞ്ഞു തരികയാണ് സംവിധായകന്‍.
No comments:
Post a Comment