Tuesday, January 5, 2010

സിനിമ നിരൂപണം- കല്‍ക്കട്ട മൈ ലവ്- ഗൌതം ഘോഷ്


പ്രണയത്തിന്റെയും വിപ്ലവതിന്റെയം തീഷ്ണമായ കഥപറയുന്ന കല്കട്ട മൈ ലവ് ബംഗാളിലെ ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. സ്വന്തം മകനെ കോളേജിലേക്ക് അയക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കരുത് എണ്ണ അച്ഛന്റെ വാക്ക്‌ അവന് ഏറെ കഴിയും മുമ്പ് ധിക്കരിക്കെണ്ടിവന്നു. എഴുപതുകളിലെ നിറഞ്ഞുനിന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ആകൃഷ്ടനായ അവന്‍ കോളേജിലെ പ്രവര്‍ത്തകനും നേതാവും ആകാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ബംഗാള്‍ നഗരത്തില്‍ നടന്ന ഒരു പോലീസ് വെടിവെയ്പില്‍ കാലിനു വെടിയേറ്റ അവനെ കോളേജില്‍ ഹീറോയാകി. പുരോഗമന പ്രസ്ഥാനത്തില്‍ നിന്നു അവന്‍ നക്സലൈറ്റ് ആയി. വലിയ നക്സല്‍ നേതാക്കന്മാരുടെ കൂടെ കേസുകളില്‍ അവന്‍ പ്രതിയായി. അതിനിടെ അവനുണ്ടായ പ്രണയ ബന്ടത്തില്‍ അവന്റെ കാമുകി ഗര്ഭിനിയാകുമ്പോള്‍ അവന്‍ ജയിലിലായിരുന്നു. തന്റെ നക്സല്‍ നേതാവിനെ പറഞ്ഹുകൊടുക്കതത്തില്‍ ജയിലുദ്യോഗസ്തര്‍ അവനെ ഭീകരമായി മര്‍ദിക്കുന്നു. അടിയതിരാവസ്തയ്കുശേഷം വന്ന ബംഗാളിലെ ഗവണ്മെന്റ് അവനെ മോചിതനാക്കുന്നു. ജയില്‍വാസത്തിനുശേഷം നടക്കാന്‍ കഴിയാത്ത അവനെ സ്വന്തം ചുമലില്‍ താങ്ങി അവന്റെ കാമുകി അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന രംഗം ഹൃദയ സ്പര്‍ശിയാണ്‌.


പ്രക്ഷുബ്ദമായ ദിനങ്ങള്‍. തിളച്ചുമറിയുന്ന കോളേജ്. അതിലെല്ലാം പങ്കെടുത്തിട്ട് അവസാനം എണീറ്റുനടക്കാന്‍ പോലും കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമ ആസ്വാദകരെ പിടിച്ച കുലുക്കുന്നു. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥപറയുന്ന ഗൌതം ഘോഷ് ഉജ്ജ്വലമായ ഒരു പ്രണയത്തെയും നെഞ്ചേറ്റുന്നു. പ്രിയപ്പെട്ടവന്റെ ജീവന്‍ പോലും അപകടത്തിലാനെന്നരിഞ്ഞിട്ടും അവനുവേണ്ടി പ്രതീക്ഷയോടെ കാതുനില്കുകയും ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന രംഗം മനസ്സില്‍ മായാതെ കിടക്കും. പ്രണയത്തെയും വിപ്ലവതെയും കഷ്ടതയും വിവരിച് പ്രേക്ഷകന്റെ കരളലിയിപ്പിക്കാന്‍ കല്‍ക്കട്ട മൈ ലവ് നു കഴിഞ്ഞു .

No comments:

Post a Comment