Monday, January 4, 2010

മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കരുത്



സംഘപരിവാര്‍ കുറച്ചുകാലം മുമ്പ് പറഞ്ഹത് "മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല, പക്ഷെ തീവ്രവാദികളെല്ലാം മുസ്ള്ളീങ്ങളാണ് "എന്നാണ്. ഈ പ്രസ്താവന ഇന്നും അവര്‍ ആവര്‍ത്തിക്കുന്നു, കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ . എന്തിനാണ് ഇങ്ങനെ ഒരു പ്രചാരം തീവ്രവാദ കേസുകള്‍ക്ക് കേരളത്തില്‍ കൊടുക്കുന്നത്. ഈ പ്രചാരം കുറച്ചില്ലെങ്കില്‍ തകര്ന്നുപോകുന്നത് പാവപ്പെട്ട മുസ്ലീങ്ങളുടെ മനസ്സാണ്. കേരളം ഇന്നേവരെ ഉണ്ടാക്കിയെടുത്ത മതസൌഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ അരങ്ങുതകര്‍ക്കുന്ന ഇവിടെ മാധ്യമങ്ങളും പോലീസും ചേര്‍ന്ന് മുസ്ല്ലീമിനെ ഭീകരനാക്കുകയാണ്. എത്രയും പെട്ടെന്ന് തീവ്രവാദ കേസുകളോട് മാധ്യമങ്ങളുടെ സമീപനം മാറ്റിയില്ലെങ്കില്‍ തകരുന്നത് ഒരു നാടിന്റെ മതേതരത്വം ആയിരിക്കും.


1 comment:

  1. മുസ്ലീങ്ങള്‍ അപകടത്തിലാണ് എന്ന് മസ്തിക്കപ്രക്ഷാളനം നടത്തി യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനത്തിന് പാക്കിസ്ഥാനിലേക്കയക്കുന്ന തടിയന്റവിട നസീറുമാറുള്ള കാലത്തോളം ഈ തീവ്രവാദലേബല്‍ മുസ്ലീംങ്ങളെ പിന്തുടരും. മുസ്ലീംങ്ങള്‍ ഏറ്റവും അധികമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ മുസ്ലീംങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വവും സമാധാനവും പല മുസ്ലീം രാജ്യങ്ങളിലും മുസ്ലീംങ്ങള്‍ക്ക് ലഭിക്കുന്നില്ല. എന്നിട്ടും എന്തിനാ ഇവിടെ ഈ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത്? തീവ്രവാദികള്‍ക്കെതിരെ ആദ്യം ശബ്ദം ഉയരട്ടെ. മാധ്യമങ്ങളെ കുറ്റം പറഞ്ഞാലായില്ല.

    ReplyDelete