Tuesday, January 5, 2010

സിനിമ നിരൂപണം- അതര്‍ ബാങ്ക്- ജോര്‍ജ് ഒവഷ്വലി

അച്ഛനെയന്വേഷിച് നാടുവിടുന്ന ഒരു കുട്ടിക്ക് ആ യാത്രയില്‍ കാണേണ്ടിവരുന്ന ദുരനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ അവതരണമാണ് ദി അതര്‍ ബാങ്ക്. അമ്മയുടെ കൂടെതമാസിക്കുന്ന കുട്ടി പിന്നീട് മനസ്സിലാക്കുന്നത് തന്റെ അമ്മയക്ക് ഒരു കാമുകന്‍ ഉണ്ട് എന്നാണ് . പഠനം ഉപേക്ഷിച്ച ചെറിയ പ്രായത്തില്‍ മോഷണത്തിലൂടെ കിട്ടുന്ന തുക അമ്മയീല്പിച്ചിട്ടും അമ്മ കാമുകനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. പിനീട് അവന്‍ തന്റെ അച്ചനെയന്വേഷിച് യാത്രയാരംഭിച്ചു.

ടിക്കറ്റ്‌ എടുക്കാതെ ട്രെയിനില്‍ തള്ളിതാഴെയിട്ടു . കുറ്റിക്കാട്ടില്‍ കിടന്ന അവനെ അധോലോകസംഘം കാണുകയും കൂടെ കൂട്ടുകയും ചെയ്യുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുന്നത് അവന് കാണേണ്ടിവരുന്നു. അവനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ചെക്ക്‌ പോസ്റ്റില്‍ വെച്ച വെടിവെച് കൊലപ്പെടുത്തുന്നതും അവന്‍ കാണുന്നു. ഒരു വലിയ കാടിന്റെ നടുവില്‍ ഭീകരവാദികളുടെ കൂടെ അവന്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.


കസാഖിസ്ഥാനിലെ പൊള്ളുന്ന യാധര്ത്യങ്ങളാണ് സിനിമയില്‍ ഉടനീളം. അച്ഛനില്ലാതെ വളരുന്ന ഒരു കുട്ടിയുടെ ദയനീയ അവസ്ഥ ഇവിടെ ആവിഷ്കരിക്കുന്നു. വേശ്യാവൃത്തിയും ബാലവേലയും കുട്ടികള്‍ മോഷണതിലേക്ക് കടന്നുവരുന്നതും അധോലോകസംഘതിന്റെ ചെയ്തികളും അധിനിവേശ സൈന്യത്തിന്റെ ധിക്കാരവും ഭീകരവാദികളുടെ ജീവിതവുമെല്ലാം കസഖിസ്തന്റെ പശ്തലത്ത്തില്‍ അവതരിപ്പിക്കുകയാണ് ഗോര്‍ജെ ഒവശ്വ്ലി തന്റെ അതര്‍ ബാങ്ക് എന്ന ചിത്രത്തിലൂടെ.

സിനിമ നിരൂപണം- ഫിഷിംഗ് പ്ലട്ഫോം- രവി എല്‍ ഭാര്വാനി, റിയ മക്കരിം


ചെറുപ്പത്തിലെ അമ്മ മരിച്ചുപോയ കുട്ടിക്ക് അമ്മ അവസാനം കൊടുത്ത ദൌത്യം നിന്റെ അച്ഛനെ നീ കണ്ടെത്തണം എന്നതായിരുന്നു. അച്ച്ചനെത്തെടെയുള്ള കുട്ടിയുടെ യാത്രയും അവന് അനുഭവിക്കേണ്ടിവന്ന ത്യാഗത്തിന്റെയും പീടനതിന്റെയും ഉജ്ജ്വലമായ അവതരണമാണ് ഫിഷിംഗ് പ്ലാട്ഫോം .


കടലിന്റെ നടുവില്‍ മത്സ്യം പിടിച്ച് സംസ്കരിക്കുകയും വില്കുകയും ചെയ്യുന്ന ഒരു കപ്പലില്‍ കുട്ടി എത്തുന്നു. അവിടെ സഹപ്രവര്‍ത്തകരായ, സംസ്കാരശൂന്യരായ കുട്ടികള്‍ അവനെ ഭീകരമായി പീഡിപ്പിക്കുന്നു. പക്ഷേ എഴുത്തും വായനയും അറിയാവുന്ന അവന്‍ അതെല്ലാം സഹിക്കുന്നു. കപ്പലിന്റെ ഉടമസ്ഥനായ മനുഷ്യനാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി പിന്നീട് തിരിച്ചറിയുന്നു. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കഥയുടെ അവസാനം കുട്ടി അച്ചനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുന്നു.


ഒരു ശ്രേഷ്ടമായ അവതരണമാണ് ഫിഷിംഗ് പ്ലട്ഫോം. ആ കുട്ടിക്കെതിരെ അവിടെയുള്ള മറ്റുകുട്ടികളുടെ പീഡനം ഹൃദയവേദനുണ്ടാക്കുന്നു . കുട്ടിയുടെ അച്ഛന്‍ അവനെ മനസ്സിലാകാത്ത സമയത്ത് അദ്ദേഹത്തിന്റെ വകയുമുണ്ടായിരുന്നു അവന് മര്‍ദനം. അവിടെയുള്ള സംസാരിക്കാന്‍ കഴിയാത്തയാല്‍ പലപ്പോഴും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. പെട്ടിയിലെ പഴയ ഫോട്ടോകള്‍ കടലില്‍ വീണുപോയ സമയത്ത് അദ്ദേഹം അത് എടുക്കുകയും ഉണക്കാന്‍ വെക്കുകയും ചെയ്യുന്നുണ്ട്. ഭീകരമായ പീഡനം ഏറ്റുവാങ്ങിയ ആ കുട്ടി പിന്നീട് അവിടുത്തെ നേതാവ് ആവുകയും അവനെ മാര്‍ദ്ടിച്ചവരോട് പ്രതിക്കാരം ചെയ്യുകയും ചെയ്യുന്നുണ്ട്. അച്ഛനെ തേടിയുള്ള അവന്റെ യാത്ര വലിയ കഷ്ടത നിര്ഞ്ഞതായാലും ആ സ്നേഹത്തിനുവേണ്ടി അവന്‍ അതെല്ലാം സഹിക്കുകയും ചെയ്യുന്നു. കഥയുടെ അവസാനം അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അവന്റെ കൂടെ യാത്ര തിരിക്കുന്ന പുതിയ ഒരു മനുഷ്യനെയാണ്‌ അവസാനം നാം ഫിഷിംഗ് പ്ലട്ഫോം എന്നാ സിനിമയില്‍ കാണുന്നത്.

ചലച്ചിത്ര നിരൂപണം- ക്രൈസ്റ്റ് - ലര്ദ് വോര്ന്‍ ട്രയര്‍



മനുഷ്യ മനസ്സിന്റെ ചിന്തകള്‍ക്കപ്പുരത് ചിത്രീകരിച്ച രംഗങ്ങളായിരുന്നു കൂടുതലും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാര്‍, ജനലിലൂടെ അവരുടെ കുട്ടി വീണുമരിച്ചത് അറിയുന്നില്ല. കുട്ടിയുടെ മരണം ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ പുരുഷനെക്കാലേറെ അനുഭവിക്കുന്നത് ആ സ്ത്രീയാണ്. നിയന്ത്രണം വിട്ടു കരയുന്ന സ്ത്രീയെ സാന്ത്വനിപ്പിക്കാന്‍ പുരുഷന് കഴിയുന്നില്ല. സ്വന്തം ഭാര്യയെ ചികിത്സിക്കാനായി വനത്തിലെ എദേന്‍ എന്ന കാബിനിലെതുന്നു. തുടര്‍ന്ന് സ്ഥിതി നിയന്ത്രനാതീതമാകുന്നു. ഭീകരമായ നിലയിലേക്ക് ആ സ്ത്രീയുടെ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. മരണത്ത്തിനുതരവാടിത്തം പൂര്‍ണമായും അവരുടെ ശരീരങ്ങല്ക് മാത്രം നല്കുന്ന സ്ത്രീ ഭ്രാന്തമായി പ്രതികരിക്കുന്നു. ആദ്യം തന്റെ ഭര്‍ത്താവിന്റെ കാലില്‍ ദ്രില്ലിംഗ് യന്ത്രം ഉപയോഗിച്ചു തുളയ്ക്കുന്നു. അതിലേക്കു ഭാരം കൂടിയ ഒരു വസ്തു നെട്ടിന്റെന്റെയും ബോല്ട്ടിന്റെയും സഹായത്തോടെ ഉറപ്പിക്കുന്നു. പിന്നീടു ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്പാന്നര്‍ വലിച്ചെറിയുന്നു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തച്ചുടച്ച സ്ത്രീ പിന്നീട് കത്രിക ഉപയോഗിച്ച സ്വന്തം ജനനേന്ദ്രിയ ഭാഗങ്ങള്‍ മുരിച്ചുമാറ്റുന്നു. തങ്ങളുടെ കാമമാണ്‌ മകന്റെ മരണത്തില്‍ കലാശിച്ചതെന്ന ചിന്ത അവളെ അസ്വസ്ഥയാക്കുന്നു. മകന്റെ മരണത്തിനു ഉത്തരവാദിയായി അവള്‍ കാണുന്ന ലൈംഗിക അവയവങ്ങളെ നശിപ്പിക്കുക എന്ന ചിന്ത സ്ത്രീയെ വേട്ടയാടുന്നു. ഭ്രാന്തമായ മനുഷ്യന്റെ ലൈംഗിക ആസക്തി വ്യത്യസ്തമായ നിലയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമയിലൂടെ. ഭീകരതയുടെ പരകൊടിയിലേക്ക് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നു അന്ടിക്രിസ്റ്റ് എന്ന സിനിമ. എത്രത്തോളം ഒരു സിനിമ ഇത്തരത്തില്‍ ഭീകരംമാക്കാമെന്ന് പറഞ്ഞു തരികയാണ് സംവിധായകന്‍.

സിനിമ നിരൂപണം- കല്‍ക്കട്ട മൈ ലവ്- ഗൌതം ഘോഷ്


പ്രണയത്തിന്റെയും വിപ്ലവതിന്റെയം തീഷ്ണമായ കഥപറയുന്ന കല്കട്ട മൈ ലവ് ബംഗാളിലെ ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. സ്വന്തം മകനെ കോളേജിലേക്ക് അയക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കരുത് എണ്ണ അച്ഛന്റെ വാക്ക്‌ അവന് ഏറെ കഴിയും മുമ്പ് ധിക്കരിക്കെണ്ടിവന്നു. എഴുപതുകളിലെ നിറഞ്ഞുനിന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ആകൃഷ്ടനായ അവന്‍ കോളേജിലെ പ്രവര്‍ത്തകനും നേതാവും ആകാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ബംഗാള്‍ നഗരത്തില്‍ നടന്ന ഒരു പോലീസ് വെടിവെയ്പില്‍ കാലിനു വെടിയേറ്റ അവനെ കോളേജില്‍ ഹീറോയാകി. പുരോഗമന പ്രസ്ഥാനത്തില്‍ നിന്നു അവന്‍ നക്സലൈറ്റ് ആയി. വലിയ നക്സല്‍ നേതാക്കന്മാരുടെ കൂടെ കേസുകളില്‍ അവന്‍ പ്രതിയായി. അതിനിടെ അവനുണ്ടായ പ്രണയ ബന്ടത്തില്‍ അവന്റെ കാമുകി ഗര്ഭിനിയാകുമ്പോള്‍ അവന്‍ ജയിലിലായിരുന്നു. തന്റെ നക്സല്‍ നേതാവിനെ പറഞ്ഹുകൊടുക്കതത്തില്‍ ജയിലുദ്യോഗസ്തര്‍ അവനെ ഭീകരമായി മര്‍ദിക്കുന്നു. അടിയതിരാവസ്തയ്കുശേഷം വന്ന ബംഗാളിലെ ഗവണ്മെന്റ് അവനെ മോചിതനാക്കുന്നു. ജയില്‍വാസത്തിനുശേഷം നടക്കാന്‍ കഴിയാത്ത അവനെ സ്വന്തം ചുമലില്‍ താങ്ങി അവന്റെ കാമുകി അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന രംഗം ഹൃദയ സ്പര്‍ശിയാണ്‌.


പ്രക്ഷുബ്ദമായ ദിനങ്ങള്‍. തിളച്ചുമറിയുന്ന കോളേജ്. അതിലെല്ലാം പങ്കെടുത്തിട്ട് അവസാനം എണീറ്റുനടക്കാന്‍ പോലും കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമ ആസ്വാദകരെ പിടിച്ച കുലുക്കുന്നു. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥപറയുന്ന ഗൌതം ഘോഷ് ഉജ്ജ്വലമായ ഒരു പ്രണയത്തെയും നെഞ്ചേറ്റുന്നു. പ്രിയപ്പെട്ടവന്റെ ജീവന്‍ പോലും അപകടത്തിലാനെന്നരിഞ്ഞിട്ടും അവനുവേണ്ടി പ്രതീക്ഷയോടെ കാതുനില്കുകയും ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന രംഗം മനസ്സില്‍ മായാതെ കിടക്കും. പ്രണയത്തെയും വിപ്ലവതെയും കഷ്ടതയും വിവരിച് പ്രേക്ഷകന്റെ കരളലിയിപ്പിക്കാന്‍ കല്‍ക്കട്ട മൈ ലവ് നു കഴിഞ്ഞു .

Monday, January 4, 2010

പത്ജിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള - സിനിമാലോകം


എന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. തുടര്‍ച്ചയായ എട്ടുദിവസങ്ങള്‍ തീയെട്ടരുകളില്‍നിന്നും
തീയെട്ടരുകളിലേക്ക്. കാണാന്‍ പറ്റാവുന്ന എല്ലാ സിനിമകളും കണ്ട്‌ അവസാനം എണ്ണി നോക്കിയപ്പോള്‍ മുപ്പത്തിയേഴ്. വിദേശ ജീവിത സംസ്കാരം ആദ്യം പൊരുത്തപ്പെടാന്‍ സ്വല്പം പ്രയാസം. പിന്നീട് ആസ്വദിക്കാന്‍ കഴിഞ്ഹു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ എങ്ങനെ ജീവിക്കുന്നു,എങ്ങനെ ചിന്തിക്കുന്നു, എന്താണ് അവരുടെ സംസ്കാരം- എല്ലാം കാണാനും മനസ്സിലാക്കാനും കഴിഞ്ഞ ദിനങ്ങള്‍. ഭാഷ പ്രശ്നം കൊണ്ട്‌ സംഭാഷണങ്ങള്‍ ശരിയായ ആശയ വിനിമയം നടക്കാതതിനാലും ദൈര്‍ഘ്യമേറിയ സംഭാഷനങ്ങലാലും ചില സിനിമാകല്‍ മനസ്സില്‍ അതേപടി തങ്ങിനില്‍ക്കുന്നില്ലെങ്കിലും ആസ്വദിച്ചിട്ടുണ്ട്.
സിനിമകളില്‍ നിന്നും സിനിമകളിലേക്ക് ചേക്കേറിയ നാളുകള്‍ എന്നും ഓര്‍മിക്കുന്നതാണ്. ചില മുഖങ്ങള്‍ സ്ഥിരമായി വരികളില്‍ കാണുമ്പോള്‍ പരിചയം ചിരിയിലേക്ക്‌ വഴിമാറുന്നു. നല്ല സിനിമകളെ സ്വീകരിക്കാന്‍ ഇതാ ഞങ്ങള്‍ തയ്യാറാണ് എന്ന വിളിച്ചുപരയലായിരുന്നു പതിനാലാമത് രാജ്യാന്തര ചലച്ചിത്രമേള. നൂറുകണക്കിന് സിനിമാ പ്രേമികല്ക് ആസ്വാദനത്തിന്റെ നാളുകള്‍ സമ്മാനിച്ച മറ്റൊരു ചലച്ചിത്രമെലയ്കായി നമുക്കു കാത്തിരിക്കാം.

മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കരുത്



സംഘപരിവാര്‍ കുറച്ചുകാലം മുമ്പ് പറഞ്ഹത് "മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല, പക്ഷെ തീവ്രവാദികളെല്ലാം മുസ്ള്ളീങ്ങളാണ് "എന്നാണ്. ഈ പ്രസ്താവന ഇന്നും അവര്‍ ആവര്‍ത്തിക്കുന്നു, കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ . എന്തിനാണ് ഇങ്ങനെ ഒരു പ്രചാരം തീവ്രവാദ കേസുകള്‍ക്ക് കേരളത്തില്‍ കൊടുക്കുന്നത്. ഈ പ്രചാരം കുറച്ചില്ലെങ്കില്‍ തകര്ന്നുപോകുന്നത് പാവപ്പെട്ട മുസ്ലീങ്ങളുടെ മനസ്സാണ്. കേരളം ഇന്നേവരെ ഉണ്ടാക്കിയെടുത്ത മതസൌഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ അരങ്ങുതകര്‍ക്കുന്ന ഇവിടെ മാധ്യമങ്ങളും പോലീസും ചേര്‍ന്ന് മുസ്ല്ലീമിനെ ഭീകരനാക്കുകയാണ്. എത്രയും പെട്ടെന്ന് തീവ്രവാദ കേസുകളോട് മാധ്യമങ്ങളുടെ സമീപനം മാറ്റിയില്ലെങ്കില്‍ തകരുന്നത് ഒരു നാടിന്റെ മതേതരത്വം ആയിരിക്കും.


Saturday, November 21, 2009

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം _ ഒരു നേര്‍ക്കാഴ്ച

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം എന്ന പേരില്‍ 2 1 / 2 വര്ഷം മുന്‍പ്‌ കേന്ദ്ര സര്‍കാര്‍ തുടങ്ങിയ മാനസീകാരോഗ്യ പദ്ധതിയുടെ വിജയഗാഥകള്‍ ഒരു വര്ഷം മുന്‍പുള്ള ആരോഗ്യ മാസികയില്‍ വായിച്ചരിഞ്ഞിട്ടുണ്ട് .കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്ന സ്ഥലത്തെ പ്രശംസിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട ആ ലേഖനം ഇവിടെ ഞങ്ങള്‍ പുനര്‍വായനയ്ക്ക്‌ തെരഞ്ഞെടുക്കുകയാണ്.. ഗവന്റ്റ് ഹോസ്പിടല്‍ ലേക്ക് ഞ്നങ്ങള്‍ കടന്നു ചെന്നപ്പോള്‍ വരാന്തയില്‍ കുറെഏറെ രോഗികളുണ്ടായിരുന്നു..മാസത്തിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയും അവര്‍ ഒത്തുകൂടും..സൗജന്യ ചികില്തയ്ക്കുള്ള ഊഴവും കാത്ത്..
വേദനാജനകമായ കാഴ്ച്ചയാനെന്നരിഞ്ഞിട്ടും , പ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടരിയുക എന്ന ലക്ഷ്യവുമായാണ് ഞ്നങ്ങള്‍ ചെന്നത്..
കേന്ദ്ര ഗവണ്മെന്റിന്റെ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു കേരളത്തിലെ മാനസിക രോഗികളെ സൌജന്യമായി ചികില്സിച് മരുന്നും മറ്റു സഹായവും നല്‍കുക എന്നതാണ് ലക്‌ഷ്യം ..ജില്ല മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു നോടെല്‍ ഓഫീസുകളില്‍ നോടല്‍ ഓഫീസര്‍ ഉം ഡോക്ടര്‍ ഉം അടങ്ങുന്ന വോര്കെര്സ് ആണ് ഉള്ളത്. കേരളത്തില്‍, തിരുവനന്തപുരം , ഇടുക്കി, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ്‌ നടക്കുന്നത്.
കേരളത്തില്‍ തന്നെ നല്ല പ്രവര്തനതിക്കുന്ന സ്ഥാപനം എന്നപ്രശംസ പത്രവുമായാണ് ഞങ്ങള്‍ കയറി ചെന്നത്.... പക്ഷെ ചിത്രം വിപരീതമായിരുന്നു...
പ്രവര്‍ത്തനങ്ങളില്‍ ഇന്നു നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളാണ് ഞങ്ങള്‍ക്ക് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്.

നോടെല്‍ ഓഫീസ് ക്ലാര്‍ക്ക് ന്റെ വാക്കുകള്‍ അതിനു കൂടുതല്‍ തെളിവ് തന്നു ..
"കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈകാര്ടിക് വിഭാഗമാണ് കണ്ണൂര്‍ ജില്ലയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്..കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നന്നായി നടത്തി കൊണ്ട് പോകാന്‍ സാധിക്കുന്നു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു ,എന്നാല്‍ ഇന്നത്തെ സ്ഥിതി മറിച്ചാണ്.. തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിലാണ് ..
മാസവും 65 മുതല്‍ 75 വരെ രോഗികള്ള്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.അതില്‍ പുതിയ രോഗികള്‍ ഏറെയാണ്‌ .. സാമ്പത്തികമായി ഏറെ പിന്നിക്കം നില്ല്കുന്ന ഇത്തരക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായിരുന്നു..24 തരാം മരുന്നും ഉള്‍പെടുന്ന സൗജന്യ ചികിത്സ ഏറെ ഫലപ്രദമായിരുന്നു ..പക്ഷെ ഇപ്പോള്‍ 8 മാസത്തോളമായി ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല.ചികിത്സ തുടരുന്നു എന്നല്ലാതെ മരുന്ന് പോലും ഇല്ല.. ആദ്യതെതില്‍ നിന്നും രോഗികള്‍ വരുന്നതും കുറയാന്‍ തുടങ്ങി . അവരുടെ നിസ്സഹായാവസ്ഥ നേരിട്ട കാണുന്ന ഞങ്ങള്‍ ഇതില്‍ ഒരുപാട് ദുഖിക്കുന്നുണ്ട്."
മാനസികമായി വേദന അനുഭവിക്കുന്ന കുറെ പാവങ്ങളോടുള്ള സഹതാപ വാക്കുകളായി ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടു...അവര്‍ നിസ്സഹായരായിരുന്നു.. ഇത്തരത്തില്‍ വലിയ വലിയ സംരംഭങ്ങള്‍ തുടങ്ങിവെക്കാന്‍ സന്മനസ്സു കാണിച്ച നേതൃത്വം അതിന്‍റെ ലകഷ്യപ്രാപ്തി വരെ കാത്തിരിക്കെണ്ടാതല്ലേ? ..
കേന്ദ്ര ഗോവെര്‍ന്മേന്റിനോട് അവര്‍ അന്വേഷിച്ചു.. ഉത്തരം വളരെ വിചിത്രമായാണ് തോന്നിയത്.."കേരളത്തില് ഇത്രമാത്രം മനസികരോഗികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..." എന്നാണ്..
കൂടുതല്‍ ഫണ്ട്‌ അനുവദിക്കുക ,തുടങ്ങിവെച്ച ദൌത്യം പൂര്‍ത്തീകരിക്കുക തുടങ്ങിയ ഗോവെന്റ്മെന്റ്റ്നോട്‌ഉള്ള അഭ്യര്‍തനയില്‍ മാ ധ്യമ സഹായം കൂടി ആവശ്യമുണ്ടെന്ന സത്യം ഞങ്ങളും തിരിച്ചറിയുന്നു..




T .V . Prasad
.....................................................................................................................................................................