അങ്ങനെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു! എന്തൊരു സംഭവം. കഴിഞ്ഞ അമ്പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സിനു എന്തൊരാവേശം. സോണിയാഗാന്ധിയുടെ ഒരു നട്ടെല്ല്. ഹോ! സമ്മതിക്കണം. ഇപ്പൊ ഇത് അവതരിപ്പിച്ചില്ലെങ്കില്‍ പിന്നെ എപ്പോ നടക്കാന്‍. സോണിയ ഗാന്ധി, പ്രതിഭ പാട്ടീല്‍, മീരാ കുമാര്‍, മമത,പിന്തുണയ്കാന്‍Friday, March 19, 2010
അങ്ങനെ അവരെയും സംവരണ വിഭാഗമാക്കി..
അങ്ങനെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു! എന്തൊരു സംഭവം. കഴിഞ്ഞ അമ്പതു വര്‍ഷമായി രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സിനു എന്തൊരാവേശം. സോണിയാഗാന്ധിയുടെ ഒരു നട്ടെല്ല്. ഹോ! സമ്മതിക്കണം. ഇപ്പൊ ഇത് അവതരിപ്പിച്ചില്ലെങ്കില്‍ പിന്നെ എപ്പോ നടക്കാന്‍. സോണിയ ഗാന്ധി, പ്രതിഭ പാട്ടീല്‍, മീരാ കുമാര്‍, മമത,പിന്തുണയ്കാന്‍Monday, February 1, 2010
തെലുങ്കാന: തീരുമാനം വരെ ഇനി സമരമില്ല
തെലുങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്ന കാര്യത്തില്‍ രാജ്യം ഉറ്റു നോക്കുകയാണ്. പരിഹരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഊരാക്കുടുക്ക്. ആര്‍ക്ക് അനുകൂലമായ തീരുമാനമെടുതാലും ആന്ധ്ര തിളച്ചുമറിയും. ചന്ദ്രശേഖരരാവു നിരാഹാരം കിടന്നപ്പോള്‍ വിചാരിച്ചു തെലുങ്കാന വന്നെന്ന്. പക്ഷേ പറ്റിച്ചേ പറ്റിച്ചേ എന്ന് രഹസ്യമായി പറയേണ്ടിവന്നു. ഇനിയാണ് ക്ലൈമാക്സ് നടക്കാന്‍ പോകുന്നത്. തെലുങ്കാന രൂപീകരിച്ചാലും ഇല്ലെങ്കിലും ശക്തമായ സമരം ഉറപ്പു. കാരണം ഇരുതല മൂര്‍ച്ചയുള്ള വാളാണ് തെലുങ്കാനവിഷയം. ആരെ സമാധാനിപ്പിക്കും. ഇരുവിഭാഗങ്ങളും സമരത്തിന് തയ്യാറെടുക്കുകയാണ്. വിദ്യാര്തികളും യുവാക്കളും എന്നെ തയ്യാര്‍. തെലുങ്കാന രൂപീകരിക്കാന്‍ കേന്ദ്ര സര്‍കാരിന് ധൈര്യമുണ്ടാകുമോ? കാത്തിരുന്നു കാണേണ്ട വിഷയം തന്നെയാണ്. ഇനി ഒരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് ചന്ദ്രശേഖരരാവു. അന്ന് അയാള്‍ നിരാഹാരം കിടന്നപ്പോള്‍ എന്തിനു ധൃതി പിടിച് ഉറപ്പുനല്‍കി. എല്ലാം സംശയം നിറയുന്ന ചോദ്യങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൗശലം എത്രത്തോളം പ്രായോഗികമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും ഒന്നുറപ്പ്, ആന്ധ്രാ രാഷ്ട്രീയം തിളച് മറിയും. Tuesday, January 12, 2010
സക്കറിയയെ അപമാനിച്ചത് സംഘടനാ തീരുമാനമാണോ?
ഈ ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമാണ്. പ്രതികരണം സ്വാഭാവികമാണ്. പക്ഷേ അതിനെ നേരിടെന്ട രീതി ഇതാണോ?
Monday, January 11, 2010
സിനിമാ നിരൂപണം- ബ്രോക്കാന് എമ്ബ്രസിസ്

സിനിമ നിരൂപണം- ടാങ്കോ സിങ്ങര്‍
Wednesday, January 6, 2010
സിനിമ നിരൂപണം- രാമാനം

സിനിമ നിരൂപണം- മദ്ധ്യവേനല്‍- മധുകൈതപ്രം

മലബാറിലെ സത്യസന്ധനായ ഒരു കമ്മ്യുനിസ്ടുകാരനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് മധ്യവേനല്‍ എന്ന സിനിമയിലൂടെ മധു കൈതപ്രം അവതരിപ്പിക്കുന്നത്. ബീഡി തൊഴിലാളിയായ കുമാരന്റെയും ഖാദി തൊഴിലാളിയായ സരോജിനിയുടെയും ചെറുത്തുനില്‍പ്പിന്റെ കഥയാണ് മധ്യവേനാല്‍. കാലം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് കുമാരന്റെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും മാറിക്കൊണ്ടിരിക്കുകയാണെന്ന് കുമാരന് തന്നെ പല ഘട്ടങ്ങളിലും സമ്മതിക്കുന്നു. മകള്‍ക്ക് എന്ജിനീയരിങ്ങിനു പ്രവേശനം ലഭിക്കുന്നു. അവളുടെ സുഹൃത്ത് മുഖേന കുത്തക ബാങ്ക് മാനേജരെ അവള് പരിചയപ്പെടുകയും ആ ബന്ധം പ്രേമമായി പരിണമിക്കുകയും ചെയ്യുന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി കുമാരനെ പാര്ടിയില്നിന്നും പുറത്താക്കുന്നു. കുമാരന് മരിക്കുന്ന സമയത്ത് കുടുംബ ചുമതല സരോജിനിയുടെ ചുമലിലാകുന്നു. ഖാദി കേന്ദ്രത്തിലെ കല്ലഖാടിക്കെതിരെ സരോജിനിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നു. മകളുടെ ബന്ധം അതിരുവിടുന്ന സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നു
പുതിയ കാലഘട്ടത്തില്‍ സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരെ ആ പ്രസ്ഥാനം അന്ഗീകരിക്കുന്നില്ല,പിന്നെയല്ലേ സമൂഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രതികരണശേഷി കൂടിയവരെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിവരുന്നു. സ്വാഭാവികമായി അവന്റെ സാമ്പത്തീക ചുറ്റുപാട് അവനെ തളര്‍ത്തുന്നു. പക്ഷെ മദ്ധ്യവേനല്‍ ഇല്ലായ്മയിലും പോരാട്ടം നിര്‍ത്താന്‍ തയ്യാറാവാത്തവരുടെ കഥ പറയുന്നു. ഇന്നിന്റെ കാലഘട്ടത്തിലെ പ്രസക്തമായ ഒരു സിനിമ അവതരിപ്പിക്കാന്‍ മധ്യവേനലിലൂടെ മധുകൈതപ്രത്തിന് കഴിയുന്നു.




