Tuesday, January 12, 2010

സക്കറിയയെ അപമാനിച്ചത് സംഘടനാ തീരുമാനമാണോ?


   പയ്യന്നൂരില്‍ വെച്ച് സക്കറിയക്ക് എല്ക്കേണ്ടിവന്ന മാനനഷ്ടം സമൂഹത്തിനു അന്ഗീകരിക്കാനാവില്ല. കാരണം ഒരു ജനാധിപത്യ സമൂഹത്തിലെ അഭിപ്രായം പറയാനുള്ള അവകാശത്തെ നിഷേധിക്കലാണ് അത്. ഒരു പ്രസ്ഥാനത്തിന് ആലോചിച്ച അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് ഒരു പ്രസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതും ശരിയല്ല. എന്ത് ചെയ്താലും പ്രസ്ഥാനം ഏറ്റെടുത്തുകൊള്ളും എന്ന് അഹങ്കരിക്കുന്നവുരുടെ ധിക്കാരമാണ് ഇത്തരം സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളാണ് നാടിനെ നശിപ്പിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന് ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുന്നവരെ കുറ്റം പറയരുത് കാരണം മാര്‍ദ്ടിച്ചവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇത്തരം ആളുകളാണ് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളെ പ്രസ്ഥാനം തള്ളിപ്പറയുകയാണ് വേണ്ടത്. കാരണം പ്രസ്ഥാനം നിലനില്കണം. ഒരുകൂട്ടം മതതീവ്രവാദികള്‍ അവരുടെ മതത്തിനെ മോശമാക്കുന്നു. സമാന അനുഭവം ഇവിടെ രാഷ്ട്രീയത്തില്‍ നടക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. ഇത് നശിപ്പിക്കുന്നത് ഒരു നാടിനെയാണ്. ഇത്തരം ആളുകള്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുത്തില്ലെങ്കില്‍ വര്‍ധിക്കുന്നത് ഈ പ്രവണത ആയിരിക്കും. കാരണം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണ എന്ത് തോന്നിയവാസതിനും കിട്ടും എന്ന ചിന്ത ആളുകളെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കും.
 ഈ ആക്രമണം സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്. പ്രതികരണം സ്വാഭാവികമാണ്. പക്ഷേ അതിനെ നേരിടെന്ട രീതി ഇതാണോ?

Monday, January 11, 2010

സിനിമാ നിരൂപണം- ബ്രോക്കാന്‍ എമ്ബ്രസിസ്


കാണാന്‍ നല്ല വിശേങ്ങള്‍ ഉള്ള സിനിമയാണ് ഇത്. ലൈംഗികത മാത്രം പല ഘട്ടങ്ങളിലും സിനിമയ്ക്ക് പ്രമേയമാകുന്നു. സിനിമ എന്ന നിലയില്‍ നല്ല ഒരു തീമിന്റെ അഭാവം അതിനെ ബാധിക്കുന്നുണ്ട്. അതിനാല്‍ സിനിമയെ മനസ്സില്‍ തങ്ങിനിര്തുന്നത് അതിലെ ലൈംഗികത മാത്രമാണ്. വിദേശ രാജ്യങ്ങളിലെ സിനിമകളില്‍ ലൈംഗികത പ്രധാന പ്രമെയങ്ങലാനെങ്കില്‍കൂടിയും അതിനു വ്യത്യസ്തമായ ഒരു ശൈലി ഉണ്ടാകാറുണ്ട്. പക്ഷെ ഈ സിനിമ വിരസമായിട്ടാണ് എനിക്ക് തോന്നിയത്.

സിനിമ നിരൂപണം- ടാങ്കോ സിങ്ങര്‍


ടാങ്കോ സിങ്ങര്‍ വെറും സംഗീത സിനിമയാണ്. സംഗീത പ്രേമികളായ സിനിമാ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന സിനിമയാകാം ഇത്. തുടര്‍ച്ചയായ സംഗീത പരിപാടികള്‍ സിനിമയെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു തീം ഇല്ലാതിരുന്ന ഒരു സിനിമയാണ് ഇത്. വെറും സംഗീതം മാത്രം ഉള്ള ഈ സിനിമയെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിന്ഹില്ല.

Wednesday, January 6, 2010

സിനിമ നിരൂപണം- രാമാനം


രാമാനം കേട്ട് മടുത്ത കഥയായിരുന്നു. സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തത പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിന്ഹിട്ടില്ല. ആദ്യം പ്രദേശവാസികളായ മുഴുവന്‍ ആളുകയുമായും നല്ല ബന്ധം പുലര്‍ത്തിയ മുസ്ലീമിന് ബാബരിമസ്ജിടിന്റെ തകര്ച്ചയ്കുശേഷം അതിനു കഴിയാതെ വരുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ അവതരിപ്പിക്കുകയാണ് രാമാനം. മടുപ്പ് ഉളവാകുന്ന ആവര്‍ത്തന വിരസത സിനിമയെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാക്കുന്നു.

സിനിമ നിരൂപണം- മദ്ധ്യവേനല്‍- മധുകൈതപ്രം


മലബാറിലെ സത്യസന്ധനായ ഒരു കമ്മ്യുനിസ്ടുകാരനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് മധ്യവേനല്‍ എന്ന സിനിമയിലൂടെ മധു കൈതപ്രം അവതരിപ്പിക്കുന്നത്. ബീഡി തൊഴിലാളിയായ കുമാരന്റെയും ഖാദി തൊഴിലാളിയായ സരോജിനിയുടെയും ചെറുത്തുനില്‍പ്പിന്റെ കഥയാണ്‌ മധ്യവേനാല്‍. കാലം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് കുമാരന്റെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും മാറിക്കൊണ്ടിരിക്കുകയാണെന്ന് കുമാരന്‍ തന്നെ പല ഘട്ടങ്ങളിലും സമ്മതിക്കുന്നു. മകള്‍ക്ക് എന്ജിനീയരിങ്ങിനു പ്രവേശനം ലഭിക്കുന്നു. അവളുടെ സുഹൃത്ത് മുഖേന കുത്തക ബാങ്ക് മാനേജരെ അവള്‍ പരിചയപ്പെടുകയും ആ ബന്ധം പ്രേമമായി പരിണമിക്കുകയും ചെയ്യുന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി കുമാരനെ പാര്ടിയില്‍നിന്നും പുറത്താക്കുന്നു. കുമാരന്‍ മരിക്കുന്ന സമയത്ത് കുടുംബ ചുമതല സരോജിനിയുടെ ചുമലിലാകുന്നു. ഖാദി കേന്ദ്രത്തിലെ കല്ലഖാടിക്കെതിരെ സരോജിനിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നു. മകളുടെ ബന്ധം അതിരുവിടുന്ന സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നു

പുതിയ കാലഘട്ടത്തില്‍ സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരെ ആ പ്രസ്ഥാനം അന്ഗീകരിക്കുന്നില്ല,പിന്നെയല്ലേ സമൂഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രതികരണശേഷി കൂടിയവരെ ഇല്ലാതാക്കാനുള്ള ശ്രമം കൂടിവരുന്നു. സ്വാഭാവികമായി അവന്റെ സാമ്പത്തീക ചുറ്റുപാട് അവനെ തളര്‍ത്തുന്നു. പക്ഷെ മദ്ധ്യവേനല്‍ ഇല്ലായ്മയിലും പോരാട്ടം നിര്‍ത്താന്‍ തയ്യാറാവാത്തവരുടെ കഥ പറയുന്നു. ഇന്നിന്റെ കാലഘട്ടത്തിലെ പ്രസക്തമായ ഒരു സിനിമ അവതരിപ്പിക്കാന്‍ മധ്യവേനലിലൂടെ മധുകൈതപ്രത്തിന് കഴിയുന്നു.

Tuesday, January 5, 2010

സിനിമ നിരൂപണം- അതര്‍ ബാങ്ക്- ജോര്‍ജ് ഒവഷ്വലി

അച്ഛനെയന്വേഷിച് നാടുവിടുന്ന ഒരു കുട്ടിക്ക് ആ യാത്രയില്‍ കാണേണ്ടിവരുന്ന ദുരനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ അവതരണമാണ് ദി അതര്‍ ബാങ്ക്. അമ്മയുടെ കൂടെതമാസിക്കുന്ന കുട്ടി പിന്നീട് മനസ്സിലാക്കുന്നത് തന്റെ അമ്മയക്ക് ഒരു കാമുകന്‍ ഉണ്ട് എന്നാണ് . പഠനം ഉപേക്ഷിച്ച ചെറിയ പ്രായത്തില്‍ മോഷണത്തിലൂടെ കിട്ടുന്ന തുക അമ്മയീല്പിച്ചിട്ടും അമ്മ കാമുകനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. പിനീട് അവന്‍ തന്റെ അച്ചനെയന്വേഷിച് യാത്രയാരംഭിച്ചു.

ടിക്കറ്റ്‌ എടുക്കാതെ ട്രെയിനില്‍ തള്ളിതാഴെയിട്ടു . കുറ്റിക്കാട്ടില്‍ കിടന്ന അവനെ അധോലോകസംഘം കാണുകയും കൂടെ കൂട്ടുകയും ചെയ്യുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുന്നത് അവന് കാണേണ്ടിവരുന്നു. അവനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ചെക്ക്‌ പോസ്റ്റില്‍ വെച്ച വെടിവെച് കൊലപ്പെടുത്തുന്നതും അവന്‍ കാണുന്നു. ഒരു വലിയ കാടിന്റെ നടുവില്‍ ഭീകരവാദികളുടെ കൂടെ അവന്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.


കസാഖിസ്ഥാനിലെ പൊള്ളുന്ന യാധര്ത്യങ്ങളാണ് സിനിമയില്‍ ഉടനീളം. അച്ഛനില്ലാതെ വളരുന്ന ഒരു കുട്ടിയുടെ ദയനീയ അവസ്ഥ ഇവിടെ ആവിഷ്കരിക്കുന്നു. വേശ്യാവൃത്തിയും ബാലവേലയും കുട്ടികള്‍ മോഷണതിലേക്ക് കടന്നുവരുന്നതും അധോലോകസംഘതിന്റെ ചെയ്തികളും അധിനിവേശ സൈന്യത്തിന്റെ ധിക്കാരവും ഭീകരവാദികളുടെ ജീവിതവുമെല്ലാം കസഖിസ്തന്റെ പശ്തലത്ത്തില്‍ അവതരിപ്പിക്കുകയാണ് ഗോര്‍ജെ ഒവശ്വ്ലി തന്റെ അതര്‍ ബാങ്ക് എന്ന ചിത്രത്തിലൂടെ.

സിനിമ നിരൂപണം- ഫിഷിംഗ് പ്ലട്ഫോം- രവി എല്‍ ഭാര്വാനി, റിയ മക്കരിം


ചെറുപ്പത്തിലെ അമ്മ മരിച്ചുപോയ കുട്ടിക്ക് അമ്മ അവസാനം കൊടുത്ത ദൌത്യം നിന്റെ അച്ഛനെ നീ കണ്ടെത്തണം എന്നതായിരുന്നു. അച്ച്ചനെത്തെടെയുള്ള കുട്ടിയുടെ യാത്രയും അവന് അനുഭവിക്കേണ്ടിവന്ന ത്യാഗത്തിന്റെയും പീടനതിന്റെയും ഉജ്ജ്വലമായ അവതരണമാണ് ഫിഷിംഗ് പ്ലാട്ഫോം .


കടലിന്റെ നടുവില്‍ മത്സ്യം പിടിച്ച് സംസ്കരിക്കുകയും വില്കുകയും ചെയ്യുന്ന ഒരു കപ്പലില്‍ കുട്ടി എത്തുന്നു. അവിടെ സഹപ്രവര്‍ത്തകരായ, സംസ്കാരശൂന്യരായ കുട്ടികള്‍ അവനെ ഭീകരമായി പീഡിപ്പിക്കുന്നു. പക്ഷേ എഴുത്തും വായനയും അറിയാവുന്ന അവന്‍ അതെല്ലാം സഹിക്കുന്നു. കപ്പലിന്റെ ഉടമസ്ഥനായ മനുഷ്യനാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി പിന്നീട് തിരിച്ചറിയുന്നു. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കഥയുടെ അവസാനം കുട്ടി അച്ചനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുന്നു.


ഒരു ശ്രേഷ്ടമായ അവതരണമാണ് ഫിഷിംഗ് പ്ലട്ഫോം. ആ കുട്ടിക്കെതിരെ അവിടെയുള്ള മറ്റുകുട്ടികളുടെ പീഡനം ഹൃദയവേദനുണ്ടാക്കുന്നു . കുട്ടിയുടെ അച്ഛന്‍ അവനെ മനസ്സിലാകാത്ത സമയത്ത് അദ്ദേഹത്തിന്റെ വകയുമുണ്ടായിരുന്നു അവന് മര്‍ദനം. അവിടെയുള്ള സംസാരിക്കാന്‍ കഴിയാത്തയാല്‍ പലപ്പോഴും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. പെട്ടിയിലെ പഴയ ഫോട്ടോകള്‍ കടലില്‍ വീണുപോയ സമയത്ത് അദ്ദേഹം അത് എടുക്കുകയും ഉണക്കാന്‍ വെക്കുകയും ചെയ്യുന്നുണ്ട്. ഭീകരമായ പീഡനം ഏറ്റുവാങ്ങിയ ആ കുട്ടി പിന്നീട് അവിടുത്തെ നേതാവ് ആവുകയും അവനെ മാര്‍ദ്ടിച്ചവരോട് പ്രതിക്കാരം ചെയ്യുകയും ചെയ്യുന്നുണ്ട്. അച്ഛനെ തേടിയുള്ള അവന്റെ യാത്ര വലിയ കഷ്ടത നിര്ഞ്ഞതായാലും ആ സ്നേഹത്തിനുവേണ്ടി അവന്‍ അതെല്ലാം സഹിക്കുകയും ചെയ്യുന്നു. കഥയുടെ അവസാനം അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അവന്റെ കൂടെ യാത്ര തിരിക്കുന്ന പുതിയ ഒരു മനുഷ്യനെയാണ്‌ അവസാനം നാം ഫിഷിംഗ് പ്ലട്ഫോം എന്നാ സിനിമയില്‍ കാണുന്നത്.